പേരാമ്പ്ര: ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ സിനിമയുടെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം റിലീസ് ചെയ്തത്. ബ്ലാക്ക് എന്നാണ് സിനിമയുടെ പേര്. പാര്‍ശ്വവത്കരിക്കപ്പെടുന്ന കലാകാരന്‍മാരുടെ പ്രതിരോധ ജീവിതത്തിന്റെയും സംഘര്‍ഷഭരിതമാകുന്ന കലാലോകത്തിന്റെയും ഇന്നിന്റെ കഥയാണ് ചിത്രം പറയുന്നത്.
എഴുത്തുകാരനും ചിത്രകാരനുമായ ഒരാളുടെ വ്യക്തി ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമ, ഇരുട്ടിലേക്ക് അകപ്പെട്ട മനുഷ്യരുടെ കറുത്ത ലോകം കൂടി വരച്ചു കാണിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് പ്രശസ്ത ചലച്ചിത്ര താരം ശ്യാം കാര്‍ഗോസ് ആണ്.
മിന്നല്‍ മുരളി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഒരു തെക്കന്‍ തല്ലുകേസ്, നീലവെളിച്ചം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്യാം ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ്. വലന്‍സിയ മീഡിയ കോര്‍ട്ട്, കാര്‍ത്തികമഠം മീഡിയ ഹബ് എന്നീ ബാനറുകളില്‍ ബ്രിജേഷ് പ്രതാപും അനില്‍ തിരുവമ്പാടിയും ചേര്‍ന്നാണ് ബ്ലാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ദിലീപ് കീഴൂരിന്റേതാണ് രചന. അനില്‍ മണമേല്‍ ഛായാഗ്രഹണവും ഹരി ജി നായര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം - ഡൊമനിക് മാര്‍ട്ടിന്‍, സ്റ്റില്‍സ് - സുരേഷ് അലീന, പോസ്റ്റര്‍ ഡിസൈന്‍ - ആര്‍ബി ടെച്ച് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഇന്ത്യയിലും വിദേശത്തുമായി 350 അവാര്‍ഡുകള്‍ നേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ച 'യക്ഷി', മലയാളത്തിലും തമിഴിലുമായി ഒരുക്കിയ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി 'കൗണ്‍ഡൗണ്‍' എന്നിവയുടെ വലിയ വിജയത്തിന് ശേഷം ബ്രിജേഷ് പ്രതാപ് ഒരുക്കുന്ന ഹ്രസ്വ സിനിമയാണ് ബ്ലാക്ക്.
The first poster of the new short film directed by Brijesh Pratap has been released