പേരാമ്പ്ര: ജനകീയ ഫണ്ട് സമാഹരണത്തിലൂടെ വാങ്ങിയ അഞ്ചേക്കര്‍ സ്ഥലം കൈമാറിയിട്ട് വര്‍ഷങ്ങള്‍ കടന്നിട്ടും, കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അലംഭാവമാണെന്ന് സി.പി.ഐ എം നൊച്ചാട് സൗത്ത് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ അസൗകര്യങ്ങള്‍ നിറഞ്ഞ വാടക കെട്ടിടങ്ങളില്‍ പഠിക്കുന്ന സാഹചര്യം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം നൊച്ചാട് ചാത്തോത്ത് താഴ സുബൈദ ചെറുവറ്റ നഗറില്‍ സിപിഐ എം ജില്ലാ കമ്മറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍, മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്, ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ്, എ.കെ. പത്മനാഭന്‍, കെ.കെ. രാജന്‍, കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു.
സി. ബാലന്‍, കെ. ഹമീദ്, സനില ചെറുവറ്റ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍ കമ്മിറ്റിയായി എടവന സുരേന്ദ്രനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. വൈകീട്ട് നടത്തിയ പ്രകടനത്തിനും റെഡ് വളണ്ടിയര്‍ മാര്‍ച്ചിനും ശേഷം, പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.കെ. മുകുന്ദന്‍, കെ.കെ. രാജന്‍, കെ.കെ. ഹനീഫ, എം.കെ. നളിനി, സി. മുഹമ്മദ് എന്നിവര്‍ പൊതുസമ്മേളനത്തില്‍ സംസാരിച്ചു.
Construction work should start immediately; CPI M Nochad South Local Conference