കടിയങ്ങാട്: കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം ശക്തമാവുന്നു.
വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന സബ്ബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ. ചാത്തന്‍ മേനോന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആരോഗ്യ കേന്ദ്രമാണ് പ്രസ്തുത സ്ഥലത്ത് നിന്ന് മാറ്റി വടക്കുമ്പാടേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു.
കഴിഞ്ഞ മാസത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ സബ്ബ് സെന്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ തങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധം അറിയിച്ചിരുന്നതായി യുഡിഎഫ് ജനപ്രതിനിധികള്‍ പറഞ്ഞു. ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022 - 23 സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്നു. ഈ തുക കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന സബ്ബ് സെന്ററിനാണ് അനുവദിച്ചതെന്നും ഇത് മറ്റൊരിടത്തേക്ക് മാറ്റാന്‍ അനുവദിക്കുകയില്ലെന്നും, ഭരണ സമിതിയുടെ അനാസ്ഥ മൂലം പ്രവര്‍ത്തി അരംഭിക്കാത്തതിനാല്‍ ഫണ്ട് ലാപ്സായി പോകുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ ജനകീയ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. വിഷയത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി സരീഷ്, കെ.എം ഇസ്മയില്‍, കെ.ടി. മൊയ്തീന്‍, കെ.എം. അഭിജിത്ത്, കെ. മുബഷിറ, വി.കെ. ഗീത എന്നിവജനപ്രതിനിധികള്‍ അറിയിച്ചു.
Protests Against Move To Shift Changaroth People's Health Centre