---
title: " ടി.പി രാജിവന്‍ അനുസ്മരണം ഇന്ന് കൂട്ടാലിടയില്‍"
english_title: "novelist poet TP Rajeevan commemoration today in the community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245262/novelist-poet-tp-rajeevan-commemoration-today-in-the-community"
published_at: "2024-10-26T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c8f144f5dc_TPR.jpg"
keywords: []
---

#  ടി.പി രാജിവന്‍ അനുസ്മരണം ഇന്ന് കൂട്ടാലിടയില്‍

> **Lead Summary:** **നടുവണ്ണൂര്‍** : പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന ടി.പി രാജീവന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. ജന്മനാടായ കോട്ടൂരില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. കോട്ടൂര്‍ നവജീവന്‍ ട്രസ്റ്റിന്റെയും ടിപി അനുസ്മരണ സമിതിയുടെയും നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**നടുവണ്ണൂര്‍** : പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന ടി.പി രാജീവന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. ജന്മനാടായ കോട്ടൂരില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. കോട്ടൂര്‍ നവജീവന്‍ ട്രസ്റ്റിന്റെയും ടിപി അനുസ്മരണ സമിതിയുടെയും നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് കൂട്ടാലിടയില്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരായ കല്പറ്റ നാരായണന്‍, കവി വീരാന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ടി.പി. രാജീവന്റെ രണ്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും ടി.പി. രാജീവന്‍ അനുസ്മരണ സമിതിയും ചേര്‍ന്ന് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല കവിതാ രചന മത്സരം നടത്തുന്നു. യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.

നവംബര്‍ 2 ന് രാവിലെ 10 മണിക്ക് അവിടനല്ലൂര്‍ എഎല്‍പി സ്‌കൂളിലാണ് കവിതാ രചന മത്സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈ മാസം 30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846056689, 9400751466.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245262/novelist-poet-tp-rajeevan-commemoration-today-in-the-community)