പേരാമ്പ്ര: എസ്റ്റേറ്റിലെ റബ്ബര്‍ തോട്ടം ഭയാനകമാം വിധം കാടുപിടിച്ചു കിടക്കുന്നതുമൂലം തൊഴിലാളികള്‍ വളരെ ബുദ്ധി മുട്ടിയാണ് ഇപ്പോള്‍ ടാപ്പിംഗ് നടത്തുന്നത്.
യഥാസമയം തോട്ടത്തിലെ കാടുവെട്ടാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അടുത്ത തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ അറിയിച്ചു. കഴിഞ്ഞ 2 ദിവസവും എസ്റ്റേറ്റിലെ സി ഡിവിഷന്‍, 2005 ഏരിയ ഒഴിച്ചുള്ള ബി ഡിവിഷന്‍ ഏരിയയിലെ മുഴുവന്‍ തൊഴിലാളികളും കാട് മൂടിക്കിടക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ വെട്ടാന്‍ സാധിക്കില്ലെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ആഴ്ച കെ.ഇ മിനിയെന്ന തൊഴിലാളിയെ പാമ്പുകടിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ദാരുണ സംഭവം വരെ ചൂണ്ടിക്കാട്ടി, കാടുവെട്ടിയേ റബ്ബറിന് ഉത്തേജക മരുന്നു തേക്കാവൂ എന്ന് ആവശ്യപ്പെട്ടിരുന്നു.
അതൊന്നും വകവെക്കാതെ ഫീല്‍ഡ് തൊഴിലാളികളെക്കൊണ്ട് മാനേജ്‌മെന്റ് ഉല്ലാദനം കൂട്ടാനുള്ള മരുന്നു തേക്കാന്‍ ഏര്‍പ്പാടു ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബി, സി ഡിവിഷണിലെ തൊഴിലാളികള്‍ എസ്റ്റേറ്റു ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു. യൂണിയന്‍ നേതാക്കളായ കെ. സുനില്‍, കെ.ജി രാമനാരായണന്‍, കെ.കെ ഭാസ്‌കരന്‍, സി.കെ. ബാലന്‍, വിജു ചെറുവത്തൂര്‍, ജെയിംസ് മാത്യു, പ്രേംരാജ്, പി. ജെ റജി എന്നിവര്‍ സംസാരിച്ചു.
Workers At Perambra Estate To Go On Indefinite Strike