പേരാമ്പ്ര: ശിലാസ്ഥാപനം കഴിഞ്ഞ് അഞ്ചര വര്‍ഷമായിട്ടും നിര്‍മ്മാണം തുടങ്ങാന്‍ കഴിയാത്ത പേരാമ്പ്രയിലെ കെഎസ്എഫ്ഡിസി മള്‍ട്ടിപ്ലക്‌സ് തിയ്യേറ്ററിന്റെ സ്ഥലം കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി.എന്‍. കരുണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
പുതിയ ഡിസൈന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഡിസൈന്‍ ചെയ്യാന്‍ നിയോഗിച്ച മുംബൈയില്‍ നിന്നുള്ള ആര്‍ക്കിടെക്ടുമാരും ഒപ്പമുണ്ടായിരുന്നു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, സ്ഥലം പാട്ടത്തിന് നല്‍കുന്ന കുറ്റ്യാടി ജലസേചന പദ്ധതി അധികൃതര്‍ എന്നിവരുമായി ഷാജി.എന്‍.കരുണ്‍ ചര്‍ച്ച നടത്തി. എത്രയും വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
പേരാമ്പ്ര പട്ടണത്തിന് സമീപം കുറ്റ്യാടി ജലസേചന പദ്ധതി ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്ന 60 സെന്റ് സ്ഥലം പത്ത് വര്‍ഷത്തേക്കാണ് കെഎസ്എഫ്ഡിസിക്ക് പദ്ധതി നടപ്പാക്കാന്‍ പാട്ടത്തിന് നല്‍കിയത്. 14.3 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി അനുവദിച്ചത്. പുതിയ ഡിസൈന്‍ തയ്യാറാക്കുന്നതോടെ തുക ഉയരും.
കെഎസ്എഫ്ഡിസി സെക്രട്ടറി ജി. വിദ്യ, പ്രൊജക്ട് മാനേജര്‍ എം.ആര്‍. രതീഷ്, ജലസേചന പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.വി. സുഭിഷ, ജൂനിയര്‍ സൂപ്രണ്ടുമാരായ പി.പി. ഷാക്കിര്‍, യു.എസ്. സണ്ണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 2019 ഫെബ്രുവരി 19-ന് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ഐ.കെ. ബാലനാണ് തിയ്യേറ്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
Location of KSFDC Multiplex Theater in Peramra Shaji.N. Karun visited