പാലേരി: അടുക്കളയും സ്മാര്‍ട്ടാക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സ്വാദേറിയ ഭക്ഷണം അതിവേഗത്തിലും നല്ല വൃത്തിയിലും കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തരത്തിലാണ് പാചകപ്പുരയുടെ നിര്‍മ്മാണം. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വീണ്ടും വികസനത്തിന്റെ കുതിച്ചുചാട്ടത്തിലാണ്. ഒരു മണിക്കൂറിനുള്ളില്‍ 1500 പേര്‍ക്ക് ഉച്ചഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്ന അടുക്കളയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
അത്യാധുനിക സൗകര്യമുള്ള പാചകപ്പുരയുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ തറക്കല്ലിടലും എന്‍.എസ്.എസ്. ഉപജീവനം പദ്ധതി ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.ബി. കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ടി.പി. റീന, എ.ഇ.ഒ. കുന്നുമ്മല്‍ പി.എം. അബ്ദുറഹ്‌മാന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.കെ. ശൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് അംഗം/ പിടിഎ പ്രസിഡണ്ട് കെ.എം. ഇസ്മായില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി. അശോകന്‍, ഇ.ടി. സരീഷ്, എന്‍.പി. സത്യവതി, സെഡ്.എ. അബ്ദുല്ല സല്‍മാന്‍, ശ്രീചിത്ത് എസ്. (ആര്‍.പി.സി. എന്‍.എസ്.എസ്.), വടക്കുമ്പാട് ജിഎല്‍പിഎസ് പ്രധാനധ്യാപിക പി. ബിന്ദു, ചങ്ങരോത്ത് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് സി.എം. ചന്ദ്രന്‍,
ചെറിയകുമ്പളം അഗ്രി. വെല്‍ഫെയര്‍ കോ-ഓപ്. സൊസൈറ്റി പ്രസിഡണ്ട് എന്‍.പി. വിജയന്‍, ചങ്ങരോത്ത് പഞ്ചായത്ത് വനിതാ സഹകരണ സംഘം പ്രസിഡണ്ട് കെ.കെ. ജലജ, പാലേരി അഗ്രി. വെല്‍ഫെയര്‍ കോ-ഓപ്. സൊസൈറ്റി പ്രസിഡണ്ട് സി.കെ. രാഘവന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യു അനിത, എംപിടിഎ പ്രസിഡണ്ട് ഫൈജ ഇസ്മയില്‍, എ.കെ. ശ്രീധരന്‍, വി.പി. ഇബ്രാഹിം, ആനേരി നസീര്‍, ഒ.ടി. രാജന്‍, ഇല്ലത്ത് മോഹനന്‍, ശ്രീനി മനത്താനത്ത്, പി.സി. സതീഷ്, താനാരി കുഞ്ഞമ്മദ്, പി.ടി. സുരേന്ദ്രന്‍, ഇ.ജെ. മുഹമ്മദ് നിയാസ്, കെ.കെ. മുസ്തഫ, പി.കെ. നവാസ്, മേനിക്കണ്ടി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി സലീഷ് ബാബു എന്നിവര്‍ സംസാരിച്ചു. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപകന്‍ വി. അനില്‍ നന്ദിയും പറഞ്ഞു.
Inauguration of hi-tech kitchen at Vadakumpad Higher Secondary School