---
title: "മരം വീണ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "A fallen tree blocked traffic at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246770/a-fallen-tree-blocked-traffic-at-paleri"
published_at: "2024-11-02T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725b0b1b2e17_maram.JPG"
keywords: []
---

# മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ പാലേരി അങ്ങാടിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ പെയ്ത മഴയെ തുടര്‍ന്നാണ് മരക്കൊമ്പ് പൊട്ടി വീണ് ഗതാഗത തടസ്സപ്പെട്ടത്. ടൂവീലര്‍ വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. അപായമൊന്നും ഉണ്ടായില്ല.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ പാലേരി അങ്ങാടിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ പെയ്ത മഴയെ തുടര്‍ന്നാണ് മരക്കൊമ്പ് പൊട്ടി വീണ് ഗതാഗത തടസ്സപ്പെട്ടത്. ടൂവീലര്‍ വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. അപായമൊന്നും ഉണ്ടായില്ല.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ്, അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് എത്തിച്ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീഷ്, ജി.ബി സനല്‍രാജ്, ടി. വിജീഷ്, എം.കെ ജിഷാദ്, ബാലകൃഷ്ണന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246770/a-fallen-tree-blocked-traffic-at-paleri)