പേരാമ്പ്ര: കല്ലോട് ലിനി സ്മാരക ബസ് സ്റ്റോപ്പില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. ലിനി സ്മാരക ബസ് വേ ഇരുട്ടിലായിട്ട് നാലുമാസത്തിലധികമായി. ഇതില്‍ പ്രതിഷേധിച്ചാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്.
പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 24.5 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ചതാണ് പ്രസ്തുത ബസ് സ്റ്റോപ്പ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ഗവ: സി.കെ.ജി കോളേജ്, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, എരവട്ടൂര്‍ വില്ലേജ് ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപങ്ങളും ഒട്ടേറെ സ്വകര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയിലെ ഏക ബസ് സ്റ്റോപ്പും ഇതാണ്.
ബസ് സ്റ്റോപ്പില്‍ വെളിച്ചമില്ലാത്തതിനാല്‍ യാത്രകാരും രാത്രികാലങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ആവശ്യത്തിനായി എത്തുന്ന രോഗികളും ദുരിതത്തിലാണ്. ഉത്തരവാദിത്വപെട്ടവരുടെ അടിയന്തിര ശ്രദ്ധ ഈകാര്യത്തില്‍ ഉണ്ടാവണമെന്ന് ഉന്നയിച്ചുകൊണ്ട് പൊതു പ്രവര്‍ത്തകന്‍ പ്രസൂണ്‍ കല്ലോടിന്റെ നേത്യത്വത്തിലാണ് മെഴുക് തിരി വെട്ടത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.
Candlelight protest at Kallode Lini memorial bus stop