പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കുടുബ സംഗമം നടത്തി. സൈകതം 2024 എന്ന പേരില്‍ ദയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചത്. കാലത്ത് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലി പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കമായി.
മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഴയ കാല പ്രവാസികളുടെ അതിശക്തമായ പ്രയത്നത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് ഇന്ന് കാണുന്ന കെഎംസിസി പോലുള്ള കൂട്ടായ്മകളെന്ന് അദ്ദേഹം പറഞ്ഞു. പതിനാല് മണിക്കുറോളം ജോലി ചെയ്ത് ശേഷം കിട്ടുന്ന സമയം കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നിയമം അനുവദിക്കാതിരുന്നിട്ടും അന്നത്തെ പ്രവാസികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഇന്ന് നാട് അനുഭവിക്കുന്ന പ്രവാസികള്‍ നേത്യത്വം നല്‍കുന്ന ഇത്തരം കൂട്ടായമകളെന്നും ബൈതുല്‍ റഹ്‌മ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നും പാറക്കല്‍ അഭിപ്രായപ്പെട്ടു.
കേരള പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് ചേറമ്പറ്റ മമ്മു അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. എടവരാട് ആരോഗ്യ സബ് സെന്റെറിന് സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ പ്രവാസി ലീഗ് എടവരാട് ശാഖ ട്രഷറര്‍ കുഞ്ഞബദുള്ള ഹാജിയേയും, സീനിയര്‍ കെഎംസിസി നേതാവ് കണ്ടോത്ത് അബൂബക്കര്‍ ഹാജിയേയും ചടങ്ങില്‍ ആദരിച്ചു.
പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്, ആര്‍.കെ മുനീര്‍, വഹീദ പാറേമ്മല്‍, ടി.കെ ലത്തീഫ്, പി.സി സിറാജ്, എം.കെ അബ്ദുറസാഖ്, പി.പി. അബ്ദുള്‍റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.
പ്രവാസികള്‍, ആനുകൂല്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ ക്ലാസെടുത്തു. പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം ജന:സെക്രട്ടറി മൊയ്തു പുറമണ്ണില്‍ സ്യാഗതം പറഞ്ഞ ചടങ്ങിന് മണ്ഡലം ട്രഷറര്‍ സി. സൂപ്പി നന്ദിയും പറഞ്ഞു.
Pravasi League Perambra constituency family meeting