മൂടാടി: നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗോഖലെ യു. പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും പൂര്‍വ വിദ്യാര്‍ഥി സംഘടനാ രൂപീകരണവും നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ചൈത്ര വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ഷഹീര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി. സുരേന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. പൂര്‍വ്വ അധ്യാപകരായ മോഹനന്‍, റജിന സത്യപാലന്‍, ലളിത, ബേബി, പി ടിഎ പ്രസിഡന്റ് മുഹമ്മദ് റിയാസ്, രഘുനാഥ്, കെ റാഷിദ്, ടി.കെ ബീന സംസാരിച്ചു. 2025 ഫെബ്രുവരി 7, 8 തീയതികളില്‍ നടക്കുന്ന നൂറാം വാര്‍ഷികാഘോഷം വിജയിപ്പിക്കാന്‍ സംഗമം തീരുമാനിച്ചു.
100th anniversary celebrations and alumni meet held