പേരാമ്പ്ര: നൊച്ചാട് നിലമ്പറത്താഴ പന്നിശല്യം കാരണം വ്യാപകമായ കൃഷിനാശം. 500 ല്‍ അധികം കപ്പയാണ് പന്നിശല്ല്യം കാരണം നശിപ്പിക്കപ്പെട്ടത്. പുളിക്കൂല്‍ അശോകന്‍, എം.എം മുസ്തഫ, നിലമ്പറ കുഞ്ഞിമൊയ്തി, പറമ്പത്ത് നൗഫല്‍ എന്നിവരുടെ കപ്പ കൃഷിയാണ് വ്യാപകമായി പന്നി നശിപ്പിച്ചത്.
കൂടാതെ പരുത്തിക്കുനി മീത്തല്‍ ഗംഗാധരന്റെ 20ലധികം നേന്ത്രവാഴകളും നശിപ്പിക്കപ്പെട്ടു. പന്നി ശല്യത്തില്‍ 50000 ത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പന്നിശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറാന്‍ കാരണമാകുന്നുണ്ട്.
Nochadu Nilambrathazha Pannisalayam; Widespread crop damage