പേരാമ്പ്ര: ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പ്രൊഫ. സി ഉമ്മര്‍ അധ്യക്ഷത വഹിച്ചു .ദാറുന്നുജൂം സ്ഥാപനങ്ങളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും ഗുണനിലവാരം ഉയര്‍ത്തുതിനുമുള്ള വിവിധ പദ്ധതികള്‍ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംരംഭങ്ങളില്‍ മികച്ച പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓര്‍ഫനേജിന്റെ സഹസ്ഥാപനമായ എന്‍.ഐ.എം.എല്‍.പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ഇ.ആയിഷ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു.
ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി പി.കെ ഇബ്രാഹിം മാസ്റ്റര്‍ ,സി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. .സംഗമത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഓര്‍ഫനേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നടത്തി. പഠനകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് അരങ്ങേറിയ ബാച്ച് സംഗമവും, പ്രൊഫഷണല്‍ കോണ്‍ക്ലേവും സംഘടിപ്പിച്ചു. പ്രൊഫഷണല്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടന കര്‍മ്മം പ്രൊഫ. വി.അബ്ദുല്‍ കരീം നിര്‍വഹിച്ചു .
യു.ഇസ്മായില്‍ ഖിറാഅത്ത് നടത്തി. വി.വി അബ്ദുല്‍ മജീദ്, എന്‍.അബ്ദുല്‍ അസീസ്, കാര്‍ട്ടൂണിസ്റ്റ് ദിലീഫ്, ഫൈസല്‍ ആര്‍ എന്‍ , ജംഷീദ് ഖാലിദ്, സുഹൈല്‍, ഇസ്മായില്‍ മാസ്റ്റര്‍, ഇ.പി അബ്ദുല്‍ ലത്തീഫ് , നൗഫല്‍ കുറ്റ്യാടി മുബാറക്ക് , പി.എന്‍ ഫൈസല്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു.ജെ.പി അബൂബക്കര്‍ സ്വാഗതവും, കെ.കെ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. സൈനുദ്ധീന്‍, ഷംനാസ് കളത്തില്‍, മുനീര്‍ മുതുകാട്, കെ പി മുഹമ്മദ് റാഫി, മൊയ്തീന്‍ , സി.അസീസ്, സുബൈര്‍ പെരിന്തല്‍മണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.പൂര്‍വ വിദ്യാര്‍ത്ഥികളുടെയും, ഉമ്മര്‍ ബിന്‍ഷാ ആന്‍ഡ് ഫാമിലിയുടെ ഗാനവിരുന്നും അരങ്ങേറി. തങ്ങളുടെ പ്രിയ സ്ഥാപനത്തിന്റെ അഭിമാനകരമായ മുന്നേറ്റം കണ്‍കുളിര്‍ക്കെ കണ്ടും, കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറാന്‍ തങ്ങളുടെ സഹകരണം ഉറപ്പുവരുത്തി കൃതാര്‍ത്ഥതയോടെയാണ് പ്രൗഡമായ നിറസദസ്സ്പിരിഞ്ഞത്.
The alumni meet was notable