കുറ്റ്യാടി: വേളം പെരുവയല്‍ അങ്ങാടിയില്‍ ഫര്‍ണിച്ചര്‍ കടക്ക് തീ പിടിച്ചു. മലനാട് വുഡ് ഇന്‍ഡസ്ട്രിയല്‍ സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോട് കൂടിയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂണിറ്റും, പേരാമ്പ്ര നിലയത്തില്‍ നിന്ന് എത്തിയ ഒരു യൂണിറ്റും ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചു. തീ പിടിക്കാന്‍ കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് നിഗമനം. നാല്‍പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ മാരായ കെ.എം ഷമേജ് കുമാര്‍, പി.സി, പ്രേമന്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ എന്‍ ലതീഷ്, സത്യനാഥ്, സനല്‍രാജ്, ബബിഷ്, കെ.കെ ശിഖിലേഷ്, അശ്വിന്‍ മലയില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ, എം സജീഷ്, ഷാംജിത്ത് കുമാര്‍, രജീഷ് എന്നിവര്‍ തീ അണയ്ക്കാന്‍ നേതൃത്വം നല്‍കി.
The furniture shop caught fire at kuttiyadi