മേപ്പയ്യൂര്‍: കെഎച്ച്എസ്ടിയു മേലടി ഉപജില്ല സമ്മേളനം മേപ്പയ്യൂരില്‍ നടന്നു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെഎച്ച്എസ്ടിയു സംസ്ഥാന സെക്രട്ടറി ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കെ.സി അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു. സബ്ജില്ലാ മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ ടി. റഫീഖ് പ്രസിഡന്റും ആവള ജിഎച്ച്എസിലെ കെ. ഷാഹിന, തുറയൂര്‍ ബിടിഎം എച്ച്എസിലെ കെ.പി റെജീന എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തുറയൂര്‍ ബിടിഎം എച്ച്എസ്എസിലെ കെ. അമീന്‍ ജനറല്‍ സെക്രട്ടറിയും, സി.കെ ഷാഹിദ, കെ.എസ് സല്‍മ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും പയ്യോളി ജിവിഎച്ച്എസ്എസിലെ സുബൈര്‍ ട്രഷററായും പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.
പുതിയ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി നൂതന പരിപാടികള്‍ സംഘടിപ്പിച്ച് നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ കെ. ഹാരിസ് നന്ദി പറഞ്ഞു.
KHSTU Meladi Sub-District Conference with innovative programs for teachersat meppayur