മേപ്പയ്യൂര്‍ : ഭരണഘനാ ശില്പി ഡോ: ബി.ആര്‍ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ബ്ലോക്ക് ദളിത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ദളിത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പ്രശാന്ത് നിരയില്‍ അധ്യക്ഷത വഹിച്ചു. പ്രവിത നിരയില്‍, എം.എം. അശോകന്‍, പി.ടി, ശ്രീനി, ബാബു നിരയില്‍, സി.എം ചന്ദ്രന്‍, ഷാജി കുതിരപ്പട്ടി എന്നിവര്‍ സംസാരിച്ചു.
Resign Union Minister of Defense; Bharatiya Dalit Congress