കുറ്റ്യാടി: വയനാട് മീനങ്ങാടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിക്ക് ദാരുണാന്ത്യം. ഷെബീര്‍ (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കുറ്റ്യാടി സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ നിയന്ത്രണം വിട്ട ലോറി വന്നിടിക്കുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്ന കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ ഷാഫി, നഹല്‍ , യൂനസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
A native of Kuttyadi met a tragic end in a car accident