പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം പൂമൊട്ട് 2024 പുറ്റാട് ജി.എല്‍ പി.എസ് സ്‌കൂളില്‍ വെച്ചു നടന്നു. വിദ്യാര്‍ത്ഥികള്‍ മികവുറ്റ കവുറ്റ കലാപ്രകടനങ്ങളാണ് കാഴ്ച വെച്ചത്.നൊച്ചാട് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനില ചെറുവറ്റ, വി.പി അബ്ദുള്‍ സലാം, പി.എം രജീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി. രജനി, ബഡ്‌സ് സ്‌കൂള്‍ അധ്യാപിക പി. രജില, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.പി ശോണിമ, ഉണ്ണി കണ്ണച്ചുകണ്ടി, ഇ.ടി ചന്ദ്രന്‍, ബാലന്‍കുളങ്ങര, റസാഖ് ഒറ്റപ്പുരക്കല്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ ടി.എം മനോജ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.കെ കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.
Arts Festival for the Disabled with excellent artistic performances