മേപ്പയൂര്‍: എളമ്പിലാട് മുസ്ലിം ലീഗ് കുടുംബ സംഗമവും, തലമുറ സംഗമവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ വിജയിച്ചത് വര്‍ഗീയ വാദികളുടെ വോട്ട് കൊണ്ടാണെന്നു പറയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വിജയരാഘവന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിനു പുറത്ത് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വെച്ച തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിക്കുകയും ചിഹ്നം നില നിര്‍ത്താന്‍ കോണ്‍ഗ്രസ് വോട്ട് വാങ്ങുകയും ചെയ്യുന്ന സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ശരിവെച്ച കേരള സിപിഎം നേതാക്കളുടെ നിലപാട് ബിജെപി അമിത്ഷായുടെ നിലപാടിനെ പിന്തുണക്കുന്ന തരത്തില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.പി ബഷീര്‍ അധ്യക്ഷനായി. സിദ്ധീഖലി രാഘാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, ആവള ഹമീദ്, ഷര്‍മിന കോമത്ത്, സറീന ഒളോറ, അഷിദ നടുകാട്ടില്‍, റാബിയ എടത്തിക്കണ്ടി, എം.കെ ഫസലുറഹ്‌മാന്‍, പി.പി.ഹാഷിം, എം.ടി.കെ കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
CPM should be expelled from the India front; CPA Aziz