പേരാമ്പ : പേരാമ്പ്ര മണ്ഡലം പ്രവാസിലീഗ് കുടുംബ സംഗമം ( സൈകതം2024) 26 ന് വ്യാഴാഴ്ച പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാലത്ത് 9.30 ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ പ്രവാസികള്‍, ആനുകൂല്യങ്ങള്‍ എന്ന വിഷയമവതരിപ്പിക്കും. 2 മണിക്ക് നടക്കുന്ന സെഷന്‍ സി.എച്ച് ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ക്ലാസെടുക്കും.
3 മണിക്ക് നവാസ് പാലേരി ഒരുക്കുന്ന കലാവിരുന്ന് അരങ്ങേറും. കാലത്ത് 9 മണിക്ക് എം.കെ. സി കുട്ട്യാലി പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടി ആരംഭിക്കുക. ചേറമ്പറ്റ മമ്മു, ടി.സി മുഹമ്മദ്, റാഫി കക്കാട്, മുസ്തഫ മുളിയങ്ങല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍സംബന്ധിച്ചു.
Pravasi League Perambra Mandalam Family Meet To Be Held On Thursday