മുതുകാട് : സമഗ്ര ശിക്ഷ കേരളം, കോഴിക്കോട് പേരാമ്പ്ര ബി ആര്‍ സിയുടെ ബ്ലോക്ക് തല ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ചങ്ങാതിക്കൂട്ടം പരിപാടി മുതുകാട് അഭയുടെ വീട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.
ഫൈന്‍ ഗോള്‍ഡ് &ഡയമണ്ട് സ്‌പോണ്‍സര്‍ ചെയ്ത ക്രിസ്തുമസ് പുതുവത്സര സമ്മാനം കുട്ടിയുടെ രക്ഷിതാവിന് നല്‍കി. കേക്കിന്റെ മധുരവും ക്രിസ്തുമസ് കരോളും ക്രിസ്തുമസ് ഗാനവും നൃത്തചുവടുകളും പരിപാടി വര്‍ണ്ണാഭമാക്കി.
പരിപാടിയില്‍ പ്രദേശ വാസികളും കുട്ടികളും പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ട്രെയിനര്‍മാരായ എം ലിമേഷ്, കെ ഷാജിമ,സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കെ.ടി ഷിജി , ജസ്ന വി.വി തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എല്‍.വി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Christmas New Year's Eve celebration with a group of friends