പേരാമ്പ്ര : കോഴിക്കോട് ജില്ല പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 28,29,30 തിയ്യതികളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടത്താനിരുന്ന കേരളോത്സവം എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 28,29,30 തിയ്യതികളിലേക്ക് മാറ്റുകയാണെന്ന് ഇവര്‍ അറിയിച്ചു.
27 വെള്ളിയാഴ്ച നടത്തേണ്ടിയിരുന്ന മത്സരങ്ങള്‍ 30 ാം തിയ്യതിയിലേക്കും ഉദ്ഘാടന ചടങ്ങ് 28 ശനിയാഴ്ച വൈകിട്ട് 4 മണിയിലേക്കും മാറ്റിയതായും കേരളോത്സവത്തിന്റെ മുന്നോടിയായി പേരാമ്പ്ര പട്ടണത്തില്‍ നടത്താനിരുന്ന സാംസ്‌ക്കാരിക ഘോഷയാത്ര എംടിയോടുള്ള ആദരസൂചകമായി ഒഴിവാക്കിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, സംഘാടക സമിതി ചെയര്‍മാന്‍ വി.കെ. പ്രമോദ്, സബ്ബ് കമ്മിറ്റി ഭാരവാഹികളായ ശശികുമാര്‍ പേരാമ്പ്ര, കെ.കെ. വിനോദന്‍, പി.ടി. അഷറഫ് എന്നിവര്‍ അറിയിച്ചു.
മുന്‍ നിശ്ചയിച്ചതുപോലെ പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജില്‍ സജ്ജമാക്കുന്ന നാല് വേദികളിലായാണ് മത്സരങ്ങള്‍ നടത്തുക. ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പേരാ്രമ്പ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡിസംബര്‍ 30 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും നടക്കും. 28,29 തിയ്യതികളിലെ മത്സരങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടത്തപ്പെടും.
വേദികളും മത്സരങ്ങളും ഡിസംബര്‍ 28 ശനി വേദി ഒന്നില്‍ കാലത്ത് 9 മണിക്ക് മോഹിനിയാട്ടം, 11 മണിക്ക് ഭരതനാട്യം, ഉച്ചക്ക് 1 മണിക്ക് കുച്ചിപ്പുടി, 3 മണിക്ക് കേരളനടനം, 3.30 ന് മണിപ്പൂരി, 4.30 ന് കഥക്, 6 മണിക്ക് കഥകളി, 5 മണിക്ക് ഒഡീസി, 6.30 ന് ഓട്ടന്‍തുള്ളല്‍, 7 മണിക്ക് തിരുവാതിരക്കളി എന്നിവ നടക്കും. വേദി രണ്ടില്‍ കാലത്ത് 9 മണി ചെണ്ടമേളം, 10 മണി വള്ളംകളിപ്പാട്ട് (കുട്ടനാടന്‍), 11 ന് വള്ളംകളിപ്പാട്ട് (ആറന്മുള), 12 മണി ദേശഭക്തിഗാനം, ഉച്ചക്ക് 2 മണിക്ക് നാടോടിപ്പാട്ട് (സിംഗിള്‍), വൈകിട്ട് 4 മണി നാടോടിപ്പാട്ട് (സിംഗിള്‍)എന്‍സി, 5ന് നാടോടിപ്പാട്ട് (ഗ്രൂപ്പ് ). വേദി മൂന്നില്‍ കാലത്ത് 10 മണിക്ക് കവിതാലാപനം, ഉച്ചക്ക് 12 ന് പ്രസംഗം ഹിന്ദി/ഇംഗ്ലീഷ്, 1 മണിക്ക് പ്രസംഗം - മലയാളം. വേദി നാലില്‍ കാലത്ത് 9 മണിക്ക് ചെണ്ട, 10 ന് മദ്ദളം, 10.30 ന് വയലിന്‍ (പൗരസ്ത്യം), 11 ന് വയലിന്‍ (പാശ്ചാത്യം), 11.30 ന് ഫ്ളൂട്ട്, ഉച്ചക്ക് 12ന് ഗിറ്റാര്‍, 12.30 ന് സിത്താര്‍, 1 മണിക്ക് മൃദംഗം, 1.30 ന് തബല, 2 മണിക്ക് ഹാര്‍മോണിയം, 2.30 ന് വീണ എന്നി മത്സര ഇനങ്ങളാണ് അരങ്ങേറുക.
29-12-24 ഞായര്‍ വേദി ഒന്നില്‍ കാലത്ത് 9 മണിക്ക് മാപ്പിളപ്പാട്ട്, 10 മണി ദഫ്മുട്ട്, 11 ന് വട്ടപ്പാട്ട്, ഉച്ചക്ക് 12 ന് കോല്‍ക്കളി, 1 മണിക്ക് ഒപ്പന. വേദി രണ്ടില്‍ കാലത്ത് 8 മണിക്ക് ലളിതഗാനം (ആണ്‍), 10 ന് ലളിതഗാനം (പെണ്‍), 11 ന് വായ്പ്പാട്ട് (ക്ലാസിക്കല്‍/ഹിന്ദുസ്ഥാനി), 11.30 ന് കര്‍ണാടക സംഗീതം, ഉച്ചക്ക് 12 ന് കഥാപ്രസംഗം എന്നീ മത്സരങ്ങള്‍ നടക്കും.
30 തിങ്കള്‍ കാലത്ത് 9 മണിമുതല്‍ വേദി ക്ലാസ് റൂം 1. പുഷ്പാലങ്കാരം, 2. മെഹന്തി, 3. കളിമണ്‍ ശില്‍പ്പനിര്‍മ്മാണം, 4. കഥാരചന (മലയാളം), 5. പെന്‍സില്‍ ഡ്രോയിംഗ്, 10 മണിക്ക് 6. കാര്‍ട്ടൂണ്‍, 7. ഉപന്യാസം, 8. ക്വിസ്, 9. കവിതാ രചന ഇ/എച്ച്, 10. പെയിന്റിംഗ് എന്‍സി, ഉച്ചക്ക് 2 മണി മുതല്‍ 11. കവിത (മലയാളം), 12. പെയിന്റിംഗ് (വാട്ടര്‍ കളര്‍), 13. കഥാരചന എച്ച്/ഇ. വേദി ഒന്നില്‍ കാലത്ത് 11 മണിക്ക് മോണോ ആക്ട്, ഉച്ചക്ക് 12 മണിക്ക് മിമിക്രി, 2 മണിക്ക് മൂകാഭിനയം, 4 ന് നാടകം. വേദി 2 ല്‍ രാവിലെ 10 മണിക്ക് നാടോടിനൃത്തം (സിംഗിള്‍), 12 ന് നാടോടിനൃത്തം (സിംഗിള്‍) എന്‍സി, 2 മണിക്ക് നാടോടിനൃത്തം (ഗ്രൂപ്പ്), വൈകിട്ട് 4 മണി ഗ്രൂപ്പ് ഡാന്‍സ്, 6 മണിക്ക് മാര്‍ഗ്ഗംകളി എന്നിവ അരങ്ങേറും.
എല്ലാ സ്റ്റേജ്, ഓഫ്സ്റ്റേജ് മത്സരങ്ങളുടെയും വേദി ഡിഗ്നിറ്റി കോളെജ് തന്നെയാണന്നും മത്സര ഇനങ്ങളുടെ സമയക്രമം, വേദിമാറ്റം എന്നിവക്ക് പ്രോഗ്രാം കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണന്നും സ്വാഗതസംഘം/പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ അറിയിച്ചു
Kozhikode District Panchayat Kerala Festival on December 28, 29, 30 at Perambra