പേരാമ്പ്ര : പ്രിസൈസ് ട്യൂഷന്‍സ് വെള്ളിയൂരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച്' 'മല്‍ഹാര്‍ ടു കെ ടു ഫോര്‍ '' ഡിസംബര്‍ 28ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി അധ്യക്ഷ സ്ഥാനം അലങ്കരിക്കും. അമൃത ടിവി സ്റ്റാര്‍ സിംഗര്‍ ഫെയിം കുമാരി പാര്‍വണ അഭിലാഷ് മുഖ്യാതിഥി ആയിരിക്കും.
ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവ് പ്രകാശന്‍ വെള്ളിയൂര്‍, വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷ്‌റഫ് , ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ കെ.എം നസീര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് നേടിയ ഫൈസല്‍, എന്‍ എം എം എസ് വിജയികള്‍, കായിക ചാമ്പ്യന്മാര്‍, സബ്ജില്ലാ ചിത്രരചന വിജയി, ക്വിസ് മത്സര വിജയി, മെഹന്ദി മത്സര വിജയികള്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിഹിതരാവും തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്ന് ട്രിപ്പിള്‍ ഫൈവ് ബാന്‍ഡിന്റെ സംഗീതവിരുന്നും അരങ്ങേറും.
വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ മനോജ് പാലയാട്ട്, വൈസ് ചെയര്‍മാന്‍ ബബിഷ് മരത്തോന, പ്രോഗ്രാം കോ. ഓഡിനേറ്റര്‍ പി.കെ സുരേഷ് നൊച്ചാട്, അശ്വതി നിഖിൽ, ദേവിക നാഗത്ത് എന്നിവര്‍ സംബന്ധിച്ചു.
The Premise Fest will be held on The 28th