---
title: "ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "Two people injured when ambulance collided with auto at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249552/two-people-injured-when-ambulance-collided-with-auto-at-paleri"
published_at: "2024-11-15T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673741b5d0d37_ambulence.JPG"
keywords: []
---

# ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **പാലേരി: **കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ആംബുലന്‍സ് ഓട്ടോറിക്ഷയില്‍ ഇടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. പാലേരി പാറക്കടവിലാണ് രോഗിയെ കൊണ്ടുപോവുകയായിരുന്ന 108 ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**പാലേരി: **കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ആംബുലന്‍സ് ഓട്ടോറിക്ഷയില്‍ ഇടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. പാലേരി പാറക്കടവിലാണ് രോഗിയെ കൊണ്ടുപോവുകയായിരുന്ന 108 ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് രോഗിയുമായി പോവുകയായിരുന്ന 108 ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന കെഎല്‍ 18 എച്ച് 3417 ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.

ഓട്ടോറിക്ഷ ഡ്രൈവര്‍ കുറ്റ്യാടിയിലെ ജമാല്‍ (48), അതിലെ യാത്രക്കാരനായ അസീസ് (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249552/two-people-injured-when-ambulance-collided-with-auto-at-paleri)