പേരാമ്പ്ര : ചേവായൂര്‍ സഹകരണ ബേങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും കോണ്‍ഗ്രസ്സ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രഖ്യാപിച്ച ഹര്‍ത്താലിനോടു അനുബന്ധിച്ച് പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പേരാമ്പ്രയില്‍ തുറന്ന് പ്രവര്‍ത്തിച്ച റിലയന്‍സ് മാള്‍, മൈജി ഫ്യൂച്ചര്‍, പിട്ടാപ്പിള്ളില്‍, ബീവറേജ് ഔട്ട്‌ലറ്റ്, ജെ.കെ പാര്‍ക്ക് റസിഡന്‍സി ബാര്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി സമിതിയും കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാലത്ത് തുറന്ന സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എത്തി അടപ്പിക്കുകയായിരുന്നു.
പ്രകടനത്തിന് ഡിസിസി ഭാരവാഹികളായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, ബിസിസി പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍, പി.എസ് സുനില്‍ കുമാര്‍, വി.വി. ദിനേശന്‍, ഷാജു പൊന്‍പറ, സത്യന്‍ കല്ലൂര്‍ രമേഷ് മഠത്തില്‍, പി.കെ. മജീദ്, രജീഷ് മാക്കുഴി, രതീഷ് നൊച്ചാട്, പി.വി. മൊയ്തി, ചന്ദ്രന്‍ പടിഞ്ഞാറക്കര, രാജീവന്‍ പാറാട്ട് പാറ, പ്രബീഷ് നൊച്ചാട്, ഷിഗില്‍ എടക്കയില്‍, കെ.പി. മായന്‍കുട്ടി, മുഹമ്മദ് ഷമീം, അക്ഷറഫ് ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Cooperative Bank Selection; Congress workers staged a demonstration in Perambra town