കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെയായി പ്രഖ്യാപിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ ഹര്‍ത്താല്‍ വ്യാപാരി സമിതി അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. വളരെ പെട്ടന്ന് ഇത്തരത്തില്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വ്യാപാരികളുടെ ജീവിക്കാനുള്ള അവകാശത്തെ ചൂഷണം ചെയ്യുന്നതാണ്.
ആപത്കരമായ സാമ്പത്തിക സാഹചര്യം നേരിടുന്ന വ്യാപാരികള്‍ക്കാണ് ഇത്തരം ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. പൊതു ജനജീവിതത്തെ തടസപ്പെടുത്തുന്നതും അശ്രദ്ധയോടെ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അസഹ്യമാണ്,' എന്ന് വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സമിതിയുടെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് ജില്ലയില്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെടുത്തത്. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഇതിനകം സ്വീകരിച്ചതായി വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യന്‍, പ്രസിഡണ്ട് സൂര്യ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.
Harthal: Unacceptable to traders; Shops will be open in Kozhikode district