കായണ്ണ: കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കായണ്ണ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സുന്ദര കേരളം ക്ലീന്‍ കായണ്ണ പദ്ധതി തുടങ്ങി.
ചിത്വബോധം, മാലിന്യ സംസ്‌ക്കരണം, ആരോഗ്യ ബോധവല്‍ക്കരണം എന്നീ സന്ദേശങ്ങള്‍ പങ്കാളിത്ത ഗ്രാമത്തിലെ വീടുകളില്‍ എത്തിക്കുകയും.കേരള സര്‍ക്കാറിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ആശയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലെത്തുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ പങ്കാളിത്ത ഗ്രാമമായ കായണ്ണ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പദ്ധതി നടപ്പിലാക്കും.
ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം സച്ചിന്‍ ദേവ് പദ്ധതി പ്രഖ്യാപനം നടത്തി. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ സി.കെ സരിത്ത് മുഖ്യാതിഥിയായി.
എന്‍എസ്എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ സി.കെ ജയരാജന്‍ ശുചിത്വ സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ടി ജെ പുഷ്പവല്ലി പദ്ധതി വിശദീകരിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി ബിന്‍ഷ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, പിടിഎ പ്രസിഡണ്ട് എം അജിത് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എം സുബിഷ്, ശുചിത്വമിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി.പി ഷൈനി, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി.ബി ലിബിന, ടി സത്യന്‍, എ.സി സതി, പ്രജീഷ്ത ത്തോത്ത്, റഷീദ്പുത്തന്‍പുര, വി.കെ സരിത, ശ്രിയ എസ് ജിത്ത്, ശ്രീനന്ദ, പാര്‍വണ, ദേവിക, അമല്‍ജിത്എ ന്നിവര്‍ സംബന്ധിച്ചു.
Sundara Kerala Clean Kayanna Project Launched