പേരാമ്പ്ര : എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ബ്രാഞ്ച് സമ്മേളനം നടന്നു. പേരാമ്പ്ര സിഐടിയു ഏരിയ കമ്മിറ്റി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ പി സുരേഷ് നഗറിലാണ് സമ്മേളനം നടന്നത്. മുതിര്‍ന്ന അംഗം എം. ആലി പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, സിഐടിയു ഏരിയ കമ്മറ്റി അംഗവുമായ എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വിനോദ് മുതുകാട് അധ്യക്ഷത വഹിച്ചു. വി.സി ചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും, വി. ഗോവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ.എം മനോജ് കുമാര്‍ വരവ്ചെലവ് കണക്കും, പി. ബിന്ദു പ്രവര്‍ത്തന റിപ്പോര്‍ട്ടും, മാത്യു കാരിവേലി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ടി. രാമദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.ടി രതി നന്ദിയും പറഞ്ഞു.
എല്‍ഐസി ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മീഷന്‍ പുനസ്ഥാപിക്കണമെന്നും ഏജന്റ്മാരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര ഭരണാധികാരികള്‍ പിന്‍മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പി. ബിന്ദു പ്രസിഡന്റ്, വിനോദ് മുതുകാട്, ബിന്ദു സുരേഷ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, ഇ.എം. മനോജ് കുമാര്‍ സെക്രട്ടറി, കെ.ടി. രതി, വത്സല മൂലാട് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, ടി. രാമദാസന്‍ ട്രഷറര്‍ എന്നിവരെതെരഞ്ഞെടുത്തു.
Perambra branch meeting of LIC Agents Organisation of India held