---
title: "തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "He died after collapsing while on the job at koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249385/he-died-after-collapsing-while-on-the-job-at-koottalida"
published_at: "2024-11-14T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67363fad75f27_thottan.jpg"
keywords: []
---

# തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **കൂട്ടാലിട :** കോട്ടൂര്‍ നരയംകുളത്ത് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നരയംകുളം പാവുക്കണ്ടി കണ്ണന്‍ ആണ് മരിച്ചത്.

## Article Content

**കൂട്ടാലിട :** കോട്ടൂര്‍ നരയംകുളത്ത് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നരയംകുളം പാവുക്കണ്ടി കണ്ണന്‍ ആണ് മരിച്ചത്.

വീടിനു സമീപത്തെ കല്പകശ്ശേരി പറമ്പില്‍ കിളക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ കൂട്ടാലിട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ദേവി. മക്കള്‍: ബിന്ദു, ബിനില, ബിജിന. മരുമക്കള്‍: ദേവാനന്ദന്‍ പയ്യോളി (റിട്ട: ജീവനക്കാരന്‍ സപ്ലൈ ഓഫീസ് കൊയിലാണ്ടി), ബാബു പുവ്വത്തും ചോല (കയര്‍ ബോര്‍ഡ്), ബിനീഷ് (മന്ദങ്കാവ്). സഹോദരങ്ങള്‍: പെണ്ണുക്കുട്ടി, കല്യാണി, ബാലന്‍, ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249385/he-died-after-collapsing-while-on-the-job-at-koottalida)