വെള്ളിയൂര്‍: മികച്ച സംഘാടനം പേരാമ്പ്ര ഉപജില്ല കലോത്സവത്തെ ജനകീയമാക്കി മാറ്റി. ഒന്നിനൊന്ന് മികച്ച പ്രവര്‍ത്തനമാണ് ഓരോ സബ്ബ് കമ്മിറ്റികളും ഇവിടെ കാഴ്ചവെച്ചത്. ഒരു ഗ്രാമ പ്രദേശത്തിന്റെ ഏല്ലാ അസൗകര്യങ്ങളുടെയും നടുവില്‍ നിന്ന് മികച്ച സംഘാടന വൈഭവത്തിലൂടെയാണ് നാല് ദിവസത്തെ കലാമാമാങ്കം ഉജ്ജ്വല വിജയമാക്കി മാറ്റിയത്.
നാട്ടുകാരുടെയും സ്‌ക്കൂള്‍ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സംഘടനകളുടെയും മികച്ച പിന്തുണ ലഭിച്ചപ്പോള്‍ എല്ലാ ആശങ്കകളും അസ്ഥാനത്തായി കലോത്സവം നാടിന്റെ ഉത്സവമാക്കിമാറ്റുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. സംഘാടക സമിതിയും സബ്ബ് കമ്മിറ്റികളും തോളോട് തോള്‍ ചേര്‍ന്ന് ഏറ്റവും മികച്ച കലാസദ്യ നാടിന് സംഭാവന ചെയ്തു. നൊച്ചാടിന്റെ മണ്ണിലേക്ക് നാലുനാള്‍ കലാസ്വാദകരുടെ ഒഴുക്കായിരുന്നു. ഒപ്പന, സംഘ നൃത്തം, നാടകം, മോണോആക്ട് തുടങ്ങിയ മത്സര ഇനങ്ങള്‍ കാണാന്‍ വേദികള്‍ക്ക് മുന്നില്‍ കാണികള്‍ നേരത്തെ ഇടം പിടിച്ചിരുന്നു.
മത്സരത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റ് അതിഥികള്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കിയ ഭക്ഷണ കമ്മിറ്റിയും പരാതികള്‍ക്കിടനല്‍കാതെ പ്രോഗ്രാം കമ്മിറ്റിയും, സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയും, ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റിയും, ്രേടാഫി കമ്മിറ്റിയും, ലോ ആന്റ് ഓഡര്‍ കമ്മിറ്റിയും തുടങ്ങി എല്ലാ കമ്മിറ്റികളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചത് മേളയുടെ ഖ്യാതി വര്‍ദ്ധിപ്പിച്ചു.
മേളയുടെ വരവ് അറിയിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഘോഷയാത്രയും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിച്ച് മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മേളയെ പൊയുജനങ്ങളിലേക്കും എത്തിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ചെയര്‍ പേഴ്സണും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍, പിടിഎ പ്രസിഡന്റ് കെ.പി. റസാഖ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സമീര്‍ ജനറല്‍ കണ്‍വീനറും പ്രധാനധ്യാപിക എം ബിന്ദു കണ്‍വീനറും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ട്രഷററുമായ സംഘാടക സമിതിയാണ് മേള നടത്തിയത്.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. മധുകൃഷ്ണന്‍, കണ്‍വീനര്‍ ചിത്രരാജന്‍, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡിജി കൊട്ടാരക്കല്‍, കണ്‍വീനര്‍ പി. ശ്രീജിത്ത്, രജിസ്ട്രഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം. സിന്ധു, കണ്‍വീനര്‍ ഇ. ആയിഷ, ശെലറ്റ് ആന്റ് സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുള്‍സലാം, കണ്‍വീനര്‍ എന്‍.കെ. സാലിം, സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീധരന്‍, കണ്‍വീനര്‍ എസ്.എല്‍. കിഷോര്‍ കുമാര്‍, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു അമ്പാളി, കണ്‍വീനര്‍ ജിജോയ് ആവള, ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ രജിഷ കൊല്ലമ്പത്ത് കണ്‍വീനര്‍ കെ. മുഹമ്മദാലി, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.വി. ഷിനി, കണ്‍വീനര്‍ കെ.എം. ഷാമില്‍, ലോ ആന്റ് ഓര്‍ഡര്‍ കമ്മിറ്റി ചെയര്‍മാന്‍ ശോഭന വൈശാഖ്, കണ്‍വീനര്‍ ടി.കെ. നൗഷാദ്, കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സില ചെറുവറ്റ, കണ്‍വീനര്‍ വി.എം. അഷ്റഫ്, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ സുമേഷ് തിരുവോത്ത്, കണ്‍വീനര്‍ പി.എം. ബഷീര്‍, ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എം. രജീഷ്, കണ്‍വീനര്‍ കെ.കെ. ശോഭിന്‍, ഡോക്യുമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. അമ്പിളി, കണ്‍വീനര്‍ ബി.എം. ബിജു, ഡെക്കറേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ലിമ പാലയാട്ട്, കണ്‍വീനര്‍ കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സബ്ബ് കമ്മിറ്റികളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം മേളയെ വന്‍ വിജയമാക്കി.
Perambra sub-district arts festival with excellence in organization