എരവട്ടൂര്‍ കടുക്കുഴി കാപ്പിലെ തരിശ് നിലത്തില്‍ ആരംഭിക്കുന്ന നെല്‍കൃഷിയുടെ വിത്തിടല്‍ കര്‍മ്മം നടത്തി

 എരവട്ടൂര്‍ കടുക്കുഴി കാപ്പിലെ തരിശ് നിലത്തില്‍ ആരംഭിക്കുന്ന നെല്‍കൃഷിയുടെ വിത്തിടല്‍ കര്‍മ്മം നടത്തി
Nov 16, 2024 04:23 PM | By DEVARAJ KANNATTY

പേരാമ്പ്ര: തരിശ് ഭൂമിയെ കാര്‍ഷിക സമൃദ്ധിയിലേക്ക് നയിക്കാന്‍ അനശ്വര സ്വയം സഹായ സംഘം. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂര്‍ കടുക്കുഴി കാപ്പിലെ തരിശ് നിലമാണ് ഇവര്‍ കൃഷിയോഗ്യമാക്കി വിത്തിറക്കിയത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇവിടെ കൃഷി ആരംഭിക്കുന്നത്. തരിശായി പുല്ലു നിറഞ്ഞ് കിടന്ന 15 ഏക്കറോളം വയലാണ് കൃഷിക്കനുയോജ്യമായി ഇവര്‍ പാകപ്പെടുത്തിയത്.

കഴിഞ്ഞ 10 വര്‍ഷക്കാലമായി കൃഷി മുടങ്ങിക്കിടക്കുന്ന തരിശ് നിലങ്ങള്‍ നെല്‍ കൃഷിയും മറ്റ് കാര്‍ഷിക വിളകളും ഉല്‍പ്പാദിപ്പിച്ച് മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് അനശ്വര സ്വയം സഹായ സംഘം എടവരാട്. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാറിന്റെയും പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പഴയകാല നെല്ലിനമായ രക്തശാലി വിളയിപ്പിക്കുകയും അത് പേരാമ്പ്ര റൈസ് എന്ന പേരില്‍ വിപണിയില്‍ ഇറക്കുവാനും ഈ സംഘത്തിന് സാധിച്ചു.

കടുകുഴി കാപ്പില്‍ നെല്‍കൃഷി നടത്തുന്നതിന്റെ വിത്തിടല്‍ കര്‍മ്മം  പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു.


കൃഷി ഓഫീസര്‍ നിസാം അലി, കൃഷി അസിസ്റ്റന്റ് ഇ.ആര്‍ ജയേഷ്, ആര്‍. അഹല്‍ജിത്ത്, ടി.കെ. ബാലഗോപാലന്‍, കെ.വി ശങ്കരന്‍ നായര്‍, എം.കെ നാരായണന്‍, എന്‍ പത്മജന്‍, ഒ. രാജീവന്‍, എ.കെ. അവിനാശ്, ധാന്‍ ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥരായ അനഘ ബാബു, അഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. രാജന്‍.കെ.ഐശ്വര്യ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ. സജീവന്‍ നന്ദിയും പറഞ്ഞു.


Seeding ceremony of paddy cultivation started in barren land of Eravattur Kadukuzhi Kappu

Next TV

Related Stories
 കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍

Nov 16, 2024 05:58 PM

കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍

ജില്ലയില്‍ നാളെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍...

Read More >>
പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ പുതിയ ജലസേചന കുളത്തിന്റെ ഉദ്ഘാടനം നടത്തി

Nov 16, 2024 12:30 PM

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ പുതിയ ജലസേചന കുളത്തിന്റെ ഉദ്ഘാടനം നടത്തി

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ നിര്‍മ്മിച്ച പുതിയ ജലസേചന കുളത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്...

Read More >>
  സുന്ദര കേരളം ക്ലീന്‍ കായണ്ണ പദ്ധതിക്ക് തുടക്കമായി

Nov 16, 2024 11:14 AM

സുന്ദര കേരളം ക്ലീന്‍ കായണ്ണ പദ്ധതിക്ക് തുടക്കമായി

കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കായണ്ണ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സുന്ദര കേരളം ക്ലീന്‍ കായണ്ണ...

Read More >>
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് ലീഡ് ബാങ്ക് പുരസ്‌കാരം

Nov 16, 2024 10:45 AM

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് ലീഡ് ബാങ്ക് പുരസ്‌കാരം

സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ 100 ശതമാനം നേട്ടം കൈവരിച്ചതിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം പ്രസിഡന്റ് എന്‍.പി. ബാബു നബാര്‍ഡ്...

Read More >>
വിവാഹഭ്യര്‍ത്ഥന നിരസിച്ച പേരാമ്പ്ര സ്വദേശിനിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു ; യുവാവിനെതിരെ വധശ്രമത്തിന് കേസ്

Nov 15, 2024 11:36 PM

വിവാഹഭ്യര്‍ത്ഥന നിരസിച്ച പേരാമ്പ്ര സ്വദേശിനിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു ; യുവാവിനെതിരെ വധശ്രമത്തിന് കേസ്

വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍...

Read More >>
സാഹിത്യപ്രതിഭാ പുരസ്‌കാരം ശീതള്‍ സന്തോഷിന്

Nov 15, 2024 10:30 PM

സാഹിത്യപ്രതിഭാ പുരസ്‌കാരം ശീതള്‍ സന്തോഷിന്

ഡല്‍ഹി ജനസംസ്‌കൃതി നടത്തിയ സര്‍ഗോത്സവം - 2024 ല്‍ സാഹിത്യപ്രതിഭാ പുരസ്‌കാരം ശീതള്‍ സന്തോഷ്...

Read More >>
Top Stories