പേരാമ്പ്ര : കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ സമ്മേളനം നടന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് നടപ്പാക്കിയ പങ്കാളിത്തപെന്‍ഷന്‍ സമ്പ്രദായം പിന്‍വലിച്ച് സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന് കെഎസ്ടിഎ. പേരാമ്പ്ര സബ്ബ്ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പേരാമ്പ്ര ജിയുപി സ്‌കൂളില്‍ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു. സബ്ബ്ജില്ല പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. പി.പി. നാസര്‍ രക്തസാക്ഷി പ്രമേയവും പി.വി. ഷീബ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.കെ. ഉണ്ണികൃഷ്ണന്‍, പി.പി. നാസര്‍, പി.വി. ഷീബ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സബ്ബ്ജില്ല സെക്രട്ടറി പി. ശ്രീജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.കെ. സുജാത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം വി. അജീഷ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗം സി. സതീശന്‍, ജില്ല സെക്രട്ടറി ആര്‍.എം. രാജന്‍, ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. സജീവന്‍, കെ.സി. ജാഫര്‍, വി.പി. നിത, പി.എം. സോമന്‍ ജില്ല കമ്മിറ്റി അംഗം കെ.എസ്. ശ്രീജിത്ത്, സബ്ബ് ജില്ല കമ്മിറ്റി അംഗം കെ.വി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. രാജീവന്‍ സ്വാഗതവും കണ്‍വീനര്‍ പി.പി. മധു നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.കെ. ഉണ്ണികൃഷ്ണന്‍ പ്രസിഡന്റ്, പി.വി. ഷീബ, ടി. സരിത, ജി.കെ. അനീഷ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, പി. ശ്രീജിത്ത് സെക്രട്ടറി, പി.ബി. അഭിത, പി.പി. നാസര്‍, വി.കെ. ബാബുരാജ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, കെ.കെ. സുജാത ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
KSTA Perambra Subdistrict Conference