---
title: "   മോസ്‌കോവില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പള്ളിക്കര സ്വദേശിയായ ഡല്‍ഹി മലയാളിക്ക് പുരസ്‌കാരം"
english_title: "   A Delhi Malayalee from Pallikkara won the award in a photography competition held in Moscow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250485/a-delhi-malayalee-from-pallikkara-won-the-award-in-a-photography-competition-held-in-moscow"
published_at: "2024-11-19T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ca43b9aeac_photogrphy.png"
keywords: []
---

#    മോസ്‌കോവില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പള്ളിക്കര സ്വദേശിയായ ഡല്‍ഹി മലയാളിക്ക് പുരസ്‌കാരം

> **Lead Summary:** **കോഴിക്കോട്: **മോസ്‌കോവില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പള്ളിക്കര സ്വദേശിയായ ഡല്‍ഹി മലയാളിക്ക് പുരസ്‌കാരം.

## Article Content

**കോഴിക്കോട്: **മോസ്‌കോവില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പള്ളിക്കര സ്വദേശിയായ ഡല്‍ഹി മലയാളിക്ക് പുരസ്‌കാരം.

രാജസ്ഥാനിലെ ഭാരത്പൂര്‍ കൈലാദേവ് വന്യജീവി ഉദ്യാനത്തില്‍ നിന്നും പകര്‍ത്തിയ ചേരക്കൊഴിയും വലിയ നീര്‍ക്കാക്കയും തമ്മില്‍ മീനിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ചിത്രമാണ് പുരസ്‌കാരത്തിനു പരിഗണിച്ചത്, വന്യജീവി ഇനത്തില്‍ പക്ഷികള്‍ എന്ന വിഭാഗത്തിലായിരുന്നു മത്സരം.

114 രാജ്യങ്ങളില്‍ നിന്നുള്ള 4269 ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്ത മത്സരത്തില്‍ 19235 ഫോട്ടോകള്‍ സമര്‍പ്പിച്ച മത്സരത്തില്‍ ആയിരുന്നു. ഡല്‍ഹി നിവാസിയും ബിസിനസുകാരനുമായ കോഴിക്കോട് ജില്ലയിലെ പള്ളിക്കര സ്വദേശിയുമായ മനോജ് കരുമനക്കണ്ടി പുരസ്‌കാരം കരസ്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250485/a-delhi-malayalee-from-pallikkara-won-the-award-in-a-photography-competition-held-in-moscow)