---
title: "പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും സംഘടിപ്പിച്ചു"
english_title: "Civil Rights Day celebrations and felicitation of highly successful students were organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/250498/civil-rights-day-celebrations-and-felicitation-of-highly-successful-students-were-organized"
published_at: "2024-11-19T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673caeafc230a_1.png"
keywords: []
---

# പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര:എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും വിപുലമായി നടന്നു.

## Article Content

പേരാമ്പ്ര:എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും വിപുലമായി നടന്നു.

പ്രസ്തുത പരിപാടിക്ക് പി. ബാലന്‍ അടിയോടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച എന്‍.എം ഷദ നെഹ് ലു (യു.ജി.സി നെറ്റ്-ജെ.ആര്‍.എഫ്) എംബിബിഎസ് പ്രവേശനം നേടി. മെഡിക്കല്‍ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ഷഫിന്‍ ഫര്‍ഹാന്‍ പട്ടര്‍ക്കണ്ടി എന്നിവരെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നല്‍കി അനുമോദിച്ചു.

പൗരാവകാശങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നവതരംഗ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കായുള്ള സഹായ സഹകരണ തത്വങ്ങളെക്കുറിച്ചും വിപുലമായ ചര്‍ച്ചകളും യോഗത്തിലെ പ്രസംഗങ്ങളിലുണ്ടായിരുന്നു. 

ആര്‍ട്‌സ്, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ തന്റേതായ സ്വാധീനം ചെലുത്തിയ പ്രമുഖരായ കെ.വി വത്സന്‍ നായര്‍, പി.കെ നാസര്‍ മാസ്റ്റര്‍, കെ.കെ സജീവന്‍, കെ.സി ബാലകൃഷ്ണന്‍, കെ.പി ഗോപി, കെ. ദാമോദരന്‍ മാസ്റ്റര്‍, എം.വിശ്വന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു. ചടങ്ങില്‍ വായനശാല സെക്രട്ടറി ടി.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും, വനജ ആനേരി നന്ദിയും രേഖപ്പെടുത്തി. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വരുന്നവരെ പങ്കാളികളാക്കി ജനകീയ ആവേശമുണര്‍ത്തുന്നതായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/250498/civil-rights-day-celebrations-and-felicitation-of-highly-successful-students-were-organized)