---
title: "ഡിവൈഎഫ്‌ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു"
english_title: "DYFI observed Koothuparam Martyrs Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251833/dyfi-observed-koothuparam-martyrs-day"
published_at: "2024-11-26T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674576b95f7bc_dyfia.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലേരിയില്‍ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലേരിയില്‍ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു.

പൊതു സമ്മേളനം കെ.എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.വി അനുരാഗ്, ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി, ട്രഷറര്‍ ആദിത്യ സുകുമാരന്‍, സി.കെ രൂപേഷ് എന്നിവര്‍ സംസാരിച്ചു.

കിരണ്‍ ബാബു സ്വാഗതവും ആര്‍ സിദ്ധാര്‍ത്ഥ് നന്ദിയും പറഞ്ഞു. യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍ മാര്‍ച്ച് നടത്തി. ആര്‍ ബിനില്‍ രാജ്, കെ.കെ അമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251833/dyfi-observed-koothuparam-martyrs-day)