പേരാമ്പ്ര : വാളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കെഎംസിസിയുടെ സഹകരണത്തോടെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നടത്തി. സി.എച്ച് ഇബ്രാഹിം കുട്ടി കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു..
വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം.കെ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് ടേസ്റ്റി മൊയ്തിയില്‍ നിന്നും ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഹസ്സന്‍ ഏറ്റുവാങ്ങി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ടി.പി നാസര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. ഹാരിസ്, കെ.കെ മൗലവി, കെ.പി അബ്ദുള്ള, ഇബ്രാഹിം ഫാറൂഖി, പി.എം ബീരാന്‍കോയ, നസീമ പുത്തലത്ത്, കെ.എം ആയിഷ, എം.സി അബൂബക്കര്‍,പി. ബീരാന്‍ എന്നിവര്‍ സംസാരിച്ചു.
inaugurated the house built and provided by the Muslim League Committee valoor Branch