---
title: "  എകെടിഎ ഉള്ളിയേരി യൂണിറ്റ് സമ്മേളനം"
english_title: "AKTA Ullieri Unit Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/258374/akta-ullieri-unit-conference"
published_at: "2024-12-23T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67692ebc84f26_aakaa.jpg"
keywords: []
---

#   എകെടിഎ ഉള്ളിയേരി യൂണിറ്റ് സമ്മേളനം

> **Lead Summary:** **ഉള്ളിയേരി:** ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഉള്ളിയേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കെഎച്ച് ബില്‍ഡിങ്ങ് മൂരാട് ദാമോദരന്‍ നഗറില്‍ വെച്ച് നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖദീജ ഹംസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉമാദേവി അധ്യക്ഷത വഹിച്ചു.

## Article Content

**ഉള്ളിയേരി:** ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഉള്ളിയേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കെഎച്ച് ബില്‍ഡിങ്ങ് മൂരാട് ദാമോദരന്‍ നഗറില്‍ വെച്ച് നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖദീജ ഹംസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉമാദേവി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.വി. പ്രകാശന്‍ വാര്‍ഷിക റിപ്പോര്‍ട്ടും അനില്‍ കുമാര്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ലിജിന അനുശോചന പ്രമേയവും ജസ്‌ന പ്രമേയങ്ങള്‍ അവരിപ്പിച്ചു.

എരിയാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും പി.എം രാജന്‍, അശോകന്‍, സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു. റീജ നന്ദിയും രേഖപ്പെടുത്തി ചടങ്ങില്‍ സംസ്ഥാ സ്‌കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ വിജയിയായ ആശ്രിത് എസ് കുമാറിന് ഉപഹാരം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/258374/akta-ullieri-unit-conference)