കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് നിലവിലെ ഭരണസമിതിയുടെ 4-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. വാര്‍ഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി അഷ്‌റഫ്, സി.എം സനാതനന്‍, ഗ്രാമ പഞ്ചായത്തംഗം കെ.വി രാഗിത, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ. നാരായണന്‍, സി.കെ രൂപേഷ്, ഷിജു പുല്യാട്ട്, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.എം ഗോവിന്ദന്‍, പി.സി ഉബൈദ്, എ. ബാലചന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്ന്‍ ടി.പി സരള തുടങ്ങിയവര്‍ സംസാരിച്ചു.
സംഘടക സമതി ചെയര്‍മാന്‍ കെ.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറി കെ മനോജ് നന്ദിയും പറഞ്ഞു.
Koothali Gram Panchayat Bharana Samiti 4th Anniversary Celebration