കോഴിക്കോട്: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ നാടിന്റെ നാവാവണമെന്നും ജനപക്ഷത്ത് നിന്ന് കൊണ്ട് ഇടപെടുന്നവരാവണം മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ബൈജു വയലില്‍, വി.വി രഗിഷ്, സുനില്‍ മൊകേരി, സജീവന്‍ നാദാപുരം എന്നിവര്‍ സംസാരിച്ചു. വിവിധമേഖലകളില്‍ കഴിവു തെളിയിച്ച 20 പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.
പ്രതിനിധി സമ്മേളനം സ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ ഉദ്ഘാടനം ചെയ്തു. വി.വി. രഗിഷ് അധ്യക്ഷത വഹിച്ചു. സജീവന്‍ നാദാപുരം, പ്രകാശന്‍ പയ്യന്നൂര്‍, എ.എം ഷാജി, പ്രമോദ് കുമാര്‍, ഇ.എം ബാബു, എന്‍.ടി. രാജന്‍, ബൈജു വയലില്‍, പി. അമിത്ത്, കെ വിജേഷ്, കെ. സജിത്ത്, ചൗഷ്യരാഗി എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ഇ.എം ബാബു പ്രസിഡണ്ട്, സജിത്ത് വളയം, എന്‍.ടി. രാജന്‍ വൈസ് പ്രസിഡന്റ്, ബൈജു വയലില്‍ സെക്രട്ടറി, സുനില്‍മൊകേരി, സജീവന്‍ നാദാപുരം ജോയിന്റ് സെക്രട്ടറി, വി.വി. രഗീഷ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Kerala Journalist Union Kozhikode District Conference