പേരാമ്പ്ര : ചാലിക്കര ഹരിത സ്പര്‍ശം എഡ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും ചാലിക്കര സി. അസൈനാര്‍ ഹാജി നഗറില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. എസ്.കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയായിരുന്നു. പി.കെ നവാസ്, എംഎ റസാഖ്, മിസ്ഹബ് കീഴരിയൂര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. സി.പി.എ അസീസ്, ടി.കെ ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍.കെ മുനീര്‍, സി.എച്ച് ഇബ്രാഹീം കുട്ടി, കെ മധുകൃഷ്ണന്‍, പി.സി മുഹമ്മദ് സിറാജ്, എം.ടി ഹമീദ്, വി.എന്‍ നൈഫല്‍, കെ.ടി ഹബീബ്, റഫീക്ക് ചാലിക്കര തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം ഷാമില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.എച്ച് ഷാനിദ് നന്ദിയും പറഞ്ഞു.
ഇതോടനുബന്ധിച്ചു അന്നു കാലത്ത് 9 മണിക്ക് ചേര്‍ന്ന കുടുംബ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സി അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
നജ്മ തബ്ഷിറ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാലിക്കര ശാഖ മുസ്ലിം ലീഗിനു കീഴിലാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, കാര്‍ഷിക മേഖല, യുവജന - വയോജന ക്ഷേമം, സ്ത്രീ ശാക്തീകരണം, ലഹരി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനമേഖല. രാതി 8 മണിക്ക് ഇശല്‍ വിരുന്ന് അരങ്ങേറി.
Educational and Charitable Trust Office Inauguration and Public Meeting held at chalikkara