ഹൈദരാബാദ് : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് പേരാമ്പ്ര സ്വദേശിനിയും യുവഗായികയുമായ ദേവന ശ്രിയ അര്‍ഹയായി. വളര്‍ന്ന വരുന്ന പ്രതിഭകള്‍ക്കായി ലയണ്‍സ് ക്ലബ് ഏര്‍പ്പെടുത്തിയതാണ് ഇന്റര്‍നാഷ്ണല്‍ എക്‌സലന്‍സ് അവാര്‍ഡ്. ഇന്ത്യന്‍ സംഗീത മേഖലയിലെ അനുപമമായ പ്രകടനമാണ് ദേവനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
മുപ്പതിനായിരത്തോളം സംഗീത പ്രതിഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ മാറ്റുരച്ച സോണി ടിവി സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ദേവന ഇന്ത്യന്‍ സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു.
ഹൈദരാബാദില്‍ നടന്ന 52 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത എഷ്യ ആഫ്രിക്ക മിഡില്‍ ഈസ്റ്റ് ലയണ്‍സ് ക്ലബിന്റെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ലഫ്റ്റനന്റ് ഫാബ്രിക്കോ ഒലിവെയ്റ ദേവന ശ്രിയക്ക് അവാര്‍ഡ് സമ്മാനിച്ചു.
ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ്പ് സിംഗര്‍ പരിപാടിയില്‍ നൈറ്റിംഗെയ്ല്‍ ഓഫ് ടോപ്പ് സിംഗറായും ദേവനശ്രിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ താരം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടെ നിറസാന്നിദ്ധ്യമാണ്. കോഴിക്കോട് പേരാമ്പ്രക്കടുത്ത് പന്തിരിക്കരയിലെ കൂമുള്ളില്‍ സുരേഷിന്റെയും ശരത്ശ്രീയുടെയും മകളാണ്.
Lions Club International Excellence Award goes to Devana Shriya