പേരാമ്പ്ര : പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ കിഴിഞ്ഞാണ്യം ഗീതാഞ്ജലിയില്‍ ബാലകൃഷ്ണന്റെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ ഷീറ്റ് പുരക്ക് തീപിടിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്തെത്തി തിയണച്ചു.
പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു. റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടര്‍ന്നാണ് തീ പിടിച്ചത് എന്ന് കരുതുന്നു.
ഫയര്‍ സ്റ്റേഷനില്‍ നിന്നും ഏറെ ദൂരമില്ലാത്തതിനാലാണ് തൊട്ടടുത്തുള്ള വീടിലേക്ക് തീ പടരാതെ അഗ്‌നിബാധ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ഉണക്കാനിട്ട റബര്‍ഷീറ്റുകളും തേങ്ങയും ഉള്‍പ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു.
ഷീറ്റ്പുരയോട് ചേര്‍ന്ന് വിറകുകള്‍ കൂട്ടിയിടുന്നത് അപകടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ ശ്രീകാന്ത്, പി.ആര്‍ സോജു, കെ.എം ബിജേഷ്, അശ്വിന്‍ ഗോവിന്ദ്, ഹൃദിന്‍, കെ. അജേഷ്, എം. ജയേഷ്, ഹോം ഗാര്‍ഡ്‌സ് എ.എം രാജീവന്‍, വി.കെ ബാബു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
A rubber shed adjacent to the house caught fire at perambra