മുതുകുന്ന് മണ്ണ് ഖനനം; മുതുകുന്നു മലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി

മുതുകുന്ന് മണ്ണ് ഖനനം; മുതുകുന്നു മലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി
Dec 21, 2024 11:25 AM | By SUBITHA ANIL

പേരാമ്പ്ര : നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുതുകുന്നു മലയെ മണ്ണെടുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ് ആവശ്യപ്പെട്ടു.

100 ഏക്കറില്‍ അധികം വരുന്ന മലയാണ് തുരന്നെടുക്കുന്നതെന്നും യാതൊരുവിധ പാരിസ്ഥിതിക ആഘാത പഠനവും നടത്താതെയാണ് മണ്ണെടുപ്പിന് അധികൃതര്‍ അനുമതി കൊടുത്തിരിക്കുന്നതെന്നും മലയുടെ താഴ്‌വാരത്തായി 200 ല്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.

മലയുടെ മുകളില്‍ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ എണ്ണായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ടാങ്കും നിലനില്‍ക്കുന്നുണ്ട്. പ്രകൃതിക്ഷോഭം ആവര്‍ത്തിച്ച് ദുരന്തം ഉണ്ടാക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടക്കുന്ന സമയത്ത് ഒരുവിധത്തിലുള്ള പഠനവും നടത്താതെ മണ്ണെടുപ്പിന് അനുമതി കൊടുത്തത് പ്രതിഷേധ അര്‍ഹമാണ്. കേരളത്തിലെ ഭരണകക്ഷി ഒരുഭാഗത്ത് സമരവും മറുഭാഗത്ത് മണ്ണെടുപ്പിന് അനുകൂലവുമാണ് നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്ര എംഎല്‍എ യുടെ മുന്‍ സെക്രട്ട്രറിയായ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ആണ് മണ്ണെടുപ്പിന് അനുമതി തേടിയിരിക്കുന്നതെന്നും റവന്യൂ അധികാരികളുടെയും പഞ്ചായത്തിന്റെ മൗനാനുവാദത്തോടുകൂടിയാണ് മണ്ണെടുപ്പ് എന്നത് പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ ജില്ലാ ഭരണാധികാരി ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ ആശങ്ക കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി മേപ്പയൂര്‍ മണ്ഡലം നേതാക്കള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം ബിജെപി മേപ്പയൂര്‍ മണ്ഡലം പ്രസിഡണ്ട് നാഗത്തു നാരായണന്‍, ജനറല്‍ സെക്രട്ടറി മോഹനന്‍ ചാലിക്കര, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് രാധാകൃഷ്ണന്‍, നൊച്ചാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനീഷ് വാളൂര്‍, രൂപേഷ് അരിക്കുളം, ചന്ദ്രന്‍ കാരയാട്, ജിനേഷ്, മണികണ്ഡന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.








Mound Excavation; BJP wants the government to intervene to protect the Mutukunnu mountain

Next TV

Related Stories
വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

Dec 21, 2024 06:43 PM

വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍...

Read More >>
പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

Dec 21, 2024 02:32 PM

പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

ജനങ്ങള്‍ക്ക് ഉപകാരപെടുന്ന ഭരണം വരണമെന്നും, ജനങ്ങളെ നികുതി കാര്യത്തിലും, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെയും...

Read More >>
  ടെന്‍ഡര്‍ ക്ഷണിച്ചു

Dec 21, 2024 01:22 PM

ടെന്‍ഡര്‍ ക്ഷണിച്ചു

അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പല്‍ന സ്‌കിം പ്രകാരം...

Read More >>
കരുവണ്ണൂരില്‍ ലോറി മരത്തില്‍ ഇടിച്ച് അപകടം

Dec 20, 2024 11:21 PM

കരുവണ്ണൂരില്‍ ലോറി മരത്തില്‍ ഇടിച്ച് അപകടം

കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയില്‍ കരുവണ്ണൂരില്‍ ലോറി മരത്തില്‍ ഇടിച്ച്...

Read More >>
 കോടമഞ്ഞ്; പ്രതീക്ഷയുടെ കാഴ്ചകള്‍

Dec 20, 2024 11:00 PM

കോടമഞ്ഞ്; പ്രതീക്ഷയുടെ കാഴ്ചകള്‍

വെള്ളത്തിന്റെ ഉറവിടങ്ങള്‍ കുറയുന്നതോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും കുറയുന്നതാണ്...

Read More >>
 ഫുട്‌ബോള്‍ പരിശീലനത്തിന്  സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു

Dec 20, 2024 09:44 PM

ഫുട്‌ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദ്വീര്‍ഘകാല ഫുട്‌ബോള്‍ പരിശീലനത്തിനുള്ള...

Read More >>
Entertainment News