പേരാമ്പ്ര: കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമ പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത, തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രീയ വല്‍ക്കരണം എന്നിവ ഉന്നയിച്ചാണ് സായാഹ്ന ധര്‍ണ്ണ നടത്തിയത്.
ചടങ്ങ് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ഉപകാരപെടുന്ന ഭരണം വരണമെന്നും, ജനങ്ങളെ നികുതി കാര്യത്തിലും, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെയും സര്‍ക്കാര്‍ അഴിമതി നടത്തി കൊള്ളയടിക്കാന്‍ സമ്മതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സൈ്വര്യമില്ലാത്ത കാലഘട്ടത്തിലുടെയാണ് ജനങ്ങള്‍ കടന്ന് പോകുന്നതെന്നും, പഞ്ചായത്തുകളും ജനങ്ങള്‍ക്ക് ഉപകാരമുള്ള ഭരണം ഉണ്ടാകുന്നത് വരെയും അതി ശകതമായി പോരാടാന്‍ ജനങ്ങളുടെ കുടെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിജു പുല്യോട്ട് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.വി ലക്ഷ്മികുട്ടിയമ്മ, ജാനു ഈരാഞ്ഞിമ്മല്‍ എന്നിവരെ മുല്ലപ്പള്ളി പൊന്നാട അണിയിച്ച് ആദരിച്ചു.
കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി പി.സി രാധാക്യഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, ഡിസിസി സെക്രട്ടറി പി.കെ രാഗേഷ്, രാജന്‍ കെ പുതിയേടുത്ത്, മഹിമ രാഘവന്‍ നായര്‍, ഉമ്മര്‍ തണ്ടോറ, ഇ.ടി. സത്യന്‍, സി.കെ ബാലന്‍, സായൂജ് അമ്പലക്കണ്ടി, മോഹന്‍ദാസ് ഓണിയില്‍, ബിനോയ് ശ്രീവിലാസ്, പി.കെ രാഗിത, പി. മോഹനന്‍, ബാബു പള്ളികുടം, ഇബ്രാഹിംകുട്ടി വല്ലാറ്റ, പ്രസി ആര്‍പ്പാം കുന്നത്ത്, വി.പി സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
എന്‍.കെ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങിന് ഐശ്യര്യ നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
The Koothali Mandal Congress Committee staged an evening dharna against the panchayat's mismanagement