നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും ലിസ്റ്റിലുള്ള മുഴുവന്‍ പേരുടേയും ധാരണാപത്രവും കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഒ.മനോജ് ധാരണാപത്രം ഏറ്റുവാങ്ങി. വിഇഒ ഫസീല പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് കെ.എം നിഷ, സുധീഷ് ചെറുവത്ത്, സുരേന്ദ്രന്‍, പി.അച്ചുതന്‍ തുടങ്ങിയവര്‍സംസാരിച്ചു. ഒ.മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ ഷൈമ നന്ദിയും പറഞ്ഞു.

Life Project donated keys to houses at naduvannur