മേപ്പയൂര്‍: മുസ്ലീം യൂത്ത് ലീഗ് ശാഖ തല അംഗത്വ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മേപ്പയൂര്‍ പഞ്ചായത്ത് ശാഖാ തല ഉദ്ഘാടനം എളമ്പിലാട് ശാഖയില്‍ ആരംഭിച്ചു.
ചടങ്ങ് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നതെന്നും, അതുകൊണ്ടു തന്നെ യുവത നിരന്തരമായ അനീതിക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളില്‍ പങ്കാളികളായി തന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശാഖ പ്രസിഡണ്ട് വി.പി ജാഫര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി സിറാജ് മുഖ്യപ്രഭാഷണം നടത്തി.
മുസ് ലിം ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കമ്മന അബ്ദുറഹ്‌മാന്‍, ട്രഷറര്‍ കെ.എം.എ അസീസ്, വൈസ് പ്രസിഡണ്ട് ഇല്ലത്ത് അബ്ദുറഹ്‌മാന്‍, ബഷീര്‍ പാറപ്പുറത്ത്, ഹാഷിം മേഴനത്താഴകുനി, കെ.കെ റഫീഖ്, വി.വി നസ്രുദ്ദീന്‍, പി.ടി ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജാഫര്‍ പുതിയോട്ടില്‍ (പ്രസിഡണ്ട്), കെ.കെ അഫ്‌നാന്‍ (ജനറല്‍ സെക്രട്ടറി), ടി.കെ സഫ്‌വാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Muslim Youth League branch-level membership distribution activities have begun.