മുയിപ്പോത്ത്: ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കപരിപാടി 'നമുക്കൊരുങ്ങാം ' ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വ്വഹിച്ചു. കേരളത്തില്‍ ഈ അധ്യയന വര്‍ഷം നടപ്പിലാക്കിയ സ്‌കൂള്‍ സമയമാറ്റം വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുത്ത് ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും, എത്ര തന്നെ വിദ്വേഷത്തിനും വിഭജനത്തിനും എല്‍ഡിഎഫും ബിജെപിയും ശ്രമിച്ചാലും കേരളത്തിലെ മതനിരപേക്ഷ സമൂഹം അതിന് മറുപടി നല്കും.

നിലമ്പൂര്‍ തെരഞെടുപ്പ് ഫലം കേരളത്തിന്റെ മന:സാക്ഷി പ്രകടനമാണ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ജനാധിപത്യവിരുദ്ധമായി, മാനദണ്ഡങ്ങള്‍ പാലിക്കാതെ വാര്‍ഡ് വിഭജനം നടത്തി അട്ടിമറിക്കാന്‍ ഇടത് സര്‍ക്കാര്‍ നടത്തുന്ന ശ്രമം അപലപനീയമാണന്നും, എത്ര തന്നെ ഹീനശ്രമങ്ങള്‍ നടത്തിയാലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി വന്‍ വിജയം നേടുമെന്നും അസീസ് പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. ലോക്കല്‍ ഗവ: മെമ്പേഴ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഷറഫുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി എം. വി മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഒ. മമ്മു, പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പി.കെ മൊയ്തീന്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി സി.പി കുഞ്ഞമ്മദ്, ഗ്രാമ പഞ്ചായത് വൈ: പ്രസിഡണ്ട് ആദില നിബ്രാസ്, വാര്‍ഡ് അംഗം ഇ.കെ സുബൈദ, ഖത്തര്‍ കെ.എം സി.സി ജില്ലാ പ്രസിഡണ്ട് ടി.ടി. കുഞ്ഞമ്മദ്, എന്‍.എം കുഞ്ഞബ്ദുല്ല, കോറോത്ത് മുഹമ്മദ് മൗലവി, പി.പി മുസ്തഫ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ.കെ. നൗഫല്‍, മൊയ്തു കുനീമ്മല്‍, കെ.ടി. കെ കുഞ്ഞമ്മദ്, പി. കുഞ്ഞമ്മദ് ഹാജി, മുഹമ്മദ് കാളിയെടുത്ത്, അഫ്‌സല്‍ അല്‍സഫ , പി.സി ഉബൈദ്, ബക്കര്‍ മൈന്തൂര്, കെ. കെ മജീദ്, ടി. അബ്ദുറഹ്‌മാന്‍, എ.കെ യൂസുഫ് മൗലവി, മൊയ്തു പാറേമ്മല്‍, അമ്മദ് കരിങ്ങാടുമ്മല്‍, ടി.നിസാര്‍, എച്ച്.വി സമീര്‍, എന്‍ .യുസുഫ് ഹാജി. സി.യം.അബൂബക്കര്‍, സീനത്ത് തറമ്മല്‍, ആര്‍.എം ത്വാഹിറ, തുടങ്ങിയവര്‍ സംസാരിച്ചു.
Cheruvannur Panchayat Muslim League Leaders Camp