പേരാമ്പ്ര: കേരള കര്‍ഷകസംഘം പേരാമ്പ്ര വെസ്റ്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു. കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി .കേരള കര്‍ഷകസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ടി.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച രാസവള സബ്‌സിഡി പുനസ്ഥാപിക്കണമെന്നും ,വളത്തിന്റെ വില വര്‍ദ്ധനവ് മൂലം കാര്‍ഷികമേഖലയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്ന സാഹചര്യം പരിഹരിക്കാന്‍ രാസവളവും വിത്തും സൗജന്യമായി നല്‍കണമെന്നും ,കേരള കര്‍ഷകസംഘം പേരാമ്പ്ര വെസ്റ്റ് മേഖല സമ്മേളനം ആവശ്യപ്പെട്ടു.

നിലവില്‍ നല്‍കുന്ന കൂലി സഹായം വര്‍ദ്ധിപ്പിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രക്തസാക്ഷി പ്രമേയം വി.പി. സത്യനാഥനും, അനുശോചന പ്രമേയം കെ. ദാമോദരനും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി കെ.പി. ഗോപി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ടി. രാജന്‍, ജില്ലാ കമ്മറ്റി അംഗം പി. ബാലന്‍ അടിയോടി, കര്‍ഷകസംഘം ഏരിയ പ്രസിഡണ്ട് പി.പി. രഘുനാഥ്, വി. രതി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മികച്ച കര്‍ഷകരെയും, എല്‍പിഎസ്ടി. റാങ്ക് ലിസ്റ്റില്‍ ഏഴാം സ്ഥാനം നേടിയ കെ. അശ്വിന്‍ രാജ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പുതിയ ഭാരവാഹികളായി ടി.എം. ബാലകൃഷ്ണന്‍ (പ്രസിഡണ്ട്), സി.ടി. രാധാകൃഷ്ണന്‍, കെ. ദാമോദരന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.പി. ഗോപി (സെക്രട്ടറി), സത്യനാഥന്‍, ടി.കെ. ഉണ്ണികൃഷ്ണന്‍ (ജോ. സെക്രട്ടറിമാര്‍), എം.കെ. കുഞ്ഞിക്കണ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Kerala Farmers' Association Perambra West Region Conference