പേരാമ്പ്ര: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയിലേക്ക് പുതുതായി കടന്നു വന്നവര്‍ക്ക് സ്വീകരണവും അംഗങ്ങളുടെ മക്കള്‍ പേരമക്കള്‍ എന്നിവരില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മോമെന്റോ നല്‍കി അനുമോദിക്കലും നടന്നു.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.എം അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് പി.എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മോഹനന്‍ മുണ്ടയ്ക്കല്‍, ടി അബ്ദുല്‍കരീം, എന്‍.കെ മല്ലിക, ഒ.കെ ബാലകൃഷ്ണന്‍, പി സുരേഷ്, അബ്ദുല്‍ അമ്മീദ് ചോയിമഠത്തില്‍, എം.കെ നാരായണന്‍, കെ സഫിയ, സി രാധാകൃഷ്ണന്‍, ശാരദ അമ്മ എന്നിവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
എസ്എസ്എല്‍സി മുഴുവന്‍ എ പ്ലസ് നേടിയ് എസ്.ജെ അഭിനന്ദ, എസ്.ആര്‍ സീതാലക്ഷ്മി, റിയ സുജിത്ത്, അഥീന ബി രാജീവ്, ബി ഹിമ, പി.എസ് ദേവ്ന തുടങ്ങിയവരെ അനുമോദിച്ചു.
കെ.സി ഗോപാലന്‍, ഒ.എം രാജന്‍, പി.എസ് സുനില്‍ കുമാര്‍, ഇ.കെ ബാലന്‍, ഇ.എം പദ്മിനി, വി കണാരന്‍, പി.ടി ഇബ്രാഹിം, ഒ രാജീവന്‍, കെ.എം ശ്രീനിവാസന്‍, വി.പി പ്രസാദ്, വി.കെ രമേശന്‍, പി മൂസക്കുട്ടി, വി. ആലീസ് മാത്യു, ജാനു കണിയാങ്കണ്ടി, കെ പി രാധാകൃഷ്ണന്‍ , ഹരിദാസന്‍ എന്‍,എന്‍ പി രവീന്ദ്രന്‍, ബാബു ചാത്തോത്ത്, കുഞ്ഞമ്മദ്, ടിഅബ്ദുല്‍ കരീം, കെ. മഞ്ജുള തുടങ്ങിയവര്‍ സംസാരിച്ചു.
മുതിര്‍ന്ന അംഗവും റിട്ട അധ്യപകനുമായ പുതിയോട്ടില്‍ വി.ടി കുഞ്ഞാലിയെ കക്കാട് പുതിയോട്ടില്‍ വീട്ടില്‍ പോയി ആദരിച്ചു. സജീഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലന്‍ കൊയിലോത്ത് നന്ദിയും പറഞ്ഞു.
KSSP organized a reception and honored the top achievers