കൂട്ടാലിട: വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. അവിടനല്ലൂര്‍ കണ്ണാടിപ്പൊയിലില്‍ കുന്നിക്കൂട്ടം മലയിലെ വന്‍ വാറ്റു കേന്ദ്രമാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി തകര്‍ത്തത്. കുത്തനെ ഉള്ളതും ആളുകള്‍ എത്തിപ്പെടാന്‍ ഏറെ ദുഷ്‌ക്കരമായതുമായ ചെങ്കുത്തായ മലയാണ് കുന്നികൂട്ടം മല. കുന്നിക്കൂട്ടം മലയില്‍ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര എക്‌സൈസ് പാര്‍ട്ടി കുത്തനെയുള്ള ഈ മല കയറി തെരച്ചില്‍ നടത്തുകയായിരുന്നു.
റെയ്ഡില്‍ 600 ലിറ്റര്‍ ചാരായവും വാറ്റാന്‍ പാകമായ വാഷും കണ്ടെത്തി നശിപ്പിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിലും പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തി വ്യാജ വാറ്റ് കേന്ദ്രത്തില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ എ.കെ. പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിചിത്രന്‍, വി.കെ രൂപേഷ്, സി.ഇ.ഒ ഡ്രൈവര്‍ ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു.
The large fake fish breeding center in Kannaadi Poovil has been destroyed